ട്രെക്കിങ്ങിന് പോയി മല മുകളിൽ കുടുങ്ങിയ 9 വിദ്യാർഥികൾക്ക് രക്ഷകരായി പൊലിസും അഗ്നി ശമന സംഘവും

ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾക്ക് ശേഷവും, പലരും തങ്ങളുടെ ജീവൻ പണയപ്പെടുത്തി വെള്ളച്ചാട്ടങ്ങളിൽ ട്രെക്കിംഗിനും മൺസൂൺ പിക്നിക്കിനും പോകാനുള്ള വഴികൾ കണ്ടെത്തുന്നു
Police and fire force rescued 9 students who went trekking and got stuck on top of the mountain
വിദ്യാർഥികളും രക്ഷകരായ പൊലിസും അഗ്നി ശമന സംഘവും

നവി മുംബൈ: പൻവേലിൽ ട്രെക്കിങ്ങിന് പോയി മല മുകളിൽ കുടുങ്ങിയ 9 വിദ്യാർത്ഥികളെ പൊലിസും അഗ്നി ശമന സംഘവും ചേർന്ന് രക്ഷപ്പെടുത്തി. പൻവേലിലെ ആദായ് ഗ്രാമത്തിലെ മലമുകളിൽ ട്രെക്കിങ്ങിന് പോയ 9 വിദ്യാർത്ഥികളാണ് തിരിച്ചിറങ്ങാൻ കഴിയാതെ ഇന്ന് രാവിലേ മല മുകളിൽ കുടുങ്ങിയത്. പിന്നീട് 16 നും 20 നും ഇടയിൽ പ്രായമുള്ള ഒൻപത് വിദ്യാർഥികളെ ഖണ്ഡേശ്വർ പൊലീസും പൻവേൽ അഗ്നിശമന സേനയും ചേർന്ന് രക്ഷപ്പെടുത്തുക യായിരുന്നു. പൻവേലിൽ താമസിക്കുന്ന ആറ് പേരും ഭയന്ദറിൽ നിന്നുള്ള മൂന്ന് പേരുമാണ് ആദായ്‌ ഗ്രാമത്തിലെ ഒരു മല മുകളിലേക്ക് ട്രെക്കിംഗിന് പോയത്. മല മുകളിൽ കുടുങ്ങിയ വിദ്യാർത്ഥികൾ 112 എന്ന എമർജൻസി നമ്പറിലേക്ക് കോൾ ചെയ്ത് സഹായം ആവശ്യപ്പെടുകയായിരുന്നു.

"അവരെ കുറിച്ച് ഞങ്ങളുടെ കൺട്രോൾ റൂമിൽ നിന്ന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ഞാൻ അവരെ വിളിച്ച് അവരുടെ ലൊക്കേഷൻ പങ്കിടാൻ ആവശ്യപ്പെട്ടു. പാത അപകടകരമല്ലെങ്കിലും മഴ പെയ്തതിനാൽ വഴുക്കലായിരുന്നു, ചില സ്ഥലങ്ങളിൽ അവർ താഴേക്കു വീഴുമെന്ന അവസ്ഥ വന്നപ്പോൾ അവർ ഭയന്നു. മഴയും പെയ്തു കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. തുടർന്ന് ഞങ്ങൾ അഗ്നിശമനസേനയെ വിവരമറിയിക്കുകയും പൻവേൽ-മാതേരൻ റോഡിലെ ആദായ് ഗ്രാമത്തിലേക്ക് പോകുകയും ചെയ്തു," ഖണ്ഡേശ്വർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സീനിയർ പൊലീസ് ഇൻസ്‌പെക്ടർ ചന്ദ്രകാന്ത് ലാൻഡ്‌ഗെ പറഞ്ഞു.

മൺസൂൺ കാലത്ത് ട്രെക്കിംഗിനും മലമുകളിലെ വെള്ളച്ചാട്ടങ്ങളിൽ പോകുന്നതിനും നിയന്ത്രണമുണ്ടെന്നും അതേക്കുറിച്ചുള്ള അറിയിപ്പു പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. "ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾക്ക് ശേഷവും, പലരും തങ്ങളുടെ ജീവൻ പണയപ്പെടുത്തി വെള്ളച്ചാട്ടങ്ങളിൽ ട്രെക്കിംഗിനും മൺസൂൺ പിക്നിക്കിനും പോകാനുള്ള വഴികൾ കണ്ടെത്തുന്നു. കുട്ടികളെ അത്തരം മൺസൂൺ ട്രെക്കുകൾക്കും പിക്നിക്കുകൾക്കും വെള്ളച്ചാട്ടങ്ങളിലേക്ക് അനുവദിക്കരുതെന്ന് ഞങ്ങൾ മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നു," മുതിർന്ന പോലിസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

വിവരം അറിഞ്ഞ ഉടൻ തന്നെ 6 പേരടങ്ങുന്ന ഒരു സംഘം മലമുകളിൽ കുടുങ്ങിയ വിദ്യാർഥികളെ പുറത്തെത്തിക്കാൻ പുറപ്പെട്ടു.ഞങ്ങളുടെ സംഘം വിദ്യാർത്ഥികളെ സുരക്ഷിതമായി കണ്ടെത്തി. നടപ്പാത വഴുക്കലായി മാറിയതിനാൽ അവർക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. കൂടാതെ ചില ഭാഗങ്ങളിൽ ചെറിയ നീർ ചാലുകൾ രൂപപെട്ടിരുന്നു. കുടുങ്ങിയ വിദ്യാർത്ഥികളെ ഞങ്ങൾ കൈപിടിച്ച് സുരക്ഷിതമായി ഓരോരുത്തരെയും താഴെയിറക്കി. 11.46 ഓടെ രക്ഷാ പ്രവർത്തനം പൂർത്തിയായി, ”സിഡ്‌കോയിൽ നിന്നുള്ള ഫയർ ഓഫീസർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.