പൂച്ചയെ പന്ത്രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ട് കൊന്നു; 60കാരനെതിരേ കേസ്

ഇയാളെ കണ്ട പൂച്ച സ്‌നേഹം പ്രകടിപ്പിക്കുന്നതും കാണാം.
Police have registered a case against a senior citizen who killed a cat by pushing it.

പൂച്ചയെ പന്ത്രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ട് കൊന്നു; 60കാരനെതിരേ കേസ്

Updated on

മുംബൈ: താനെ ജില്ലയിലെ അംബര്‍നാഥില്‍ ഫ്‌ലാറ്റിന്‍റെ 12-ാം നിലയില്‍ നിന്ന് അയല്‍വാസിയുടെ വളര്‍ത്തുപൂച്ചയെ താഴേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തില്‍ 60 വയസ്സുകാരനെതിരെ പൊലീസ് കേസെടുത്തു. ഫ്‌ലാറ്റിലെ താമസക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കേസ്.

റോയല്‍ ഫ്‌ലോറ അപ്പാര്‍ട്ട്‌മെന്‍റിലാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ സ്റ്റെപ്പിന്‍റെ മതിലില്‍ ഇരുന്ന പൂച്ചയെ ആണ് ഇയാള്‍ എടുത്തെറിഞ്ഞത്. ഇയാളെ കണ്ട പൂച്ച സ്‌നേഹം പ്രകടിപ്പിക്കുന്നതും കാണാം.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൂച്ചയെ താഴേക്ക് തള്ളിയതിന് പിന്നാലെ അത് താഴെ വീണോയെന്ന് പ്രതി പരിശോധിക്കുന്നതും ദൃശ്യങ്ങളില്‍ കാണുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com