എല്‍പിജി വിതരണത്തിന് പൊലീസ് സംരക്ഷണം

ഗ്രാമങ്ങളില്‍ മണ്ണെണ്ണ വിതരണം നടത്തും
Police protection for LPG distribution

എല്‍പിജി വിതരണത്തിന് പൊലീസ് സംരക്ഷണം

Updated on

മുംബൈ: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ മഹാരാഷ്ട്രയില്‍ എല്‍പിജി നീക്കത്തിനും വിതരണത്തിനും പൊലീസ് സുരക്ഷ അനുവദിച്ചു. കൂടാതെ, ഗ്രാമങ്ങളിലെ മണ്ണെണ്ണ വിതരണം സുഗമമാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

പാചകവാതകവുമായി പോകുന്ന വാഹനങ്ങള്‍ തടയുന്നതിന്‍റെയും വിതരണക്കാരെ അടക്കം കൈയേറ്റം ചെയ്തതിന്‍റെയും പശ്ചാത്തലത്തിലാണ് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയതെന്ന് മന്ത്രി ഛഗന്‍ ഭുജ്ബല്‍ പറഞ്ഞു.

പാചകവാതകം പൂഴ്ത്തിവച്ചതിനു സംസ്ഥാനത്ത് 23 പേര്‍ക്കെതിരേ കേസെടുത്തു. 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.വിതരണത്തിലെ തടസങ്ങള്‍ നിരീക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ജില്ലാതലത്തില്‍ വിജിലന്‍സിനു രൂപംനല്‍കി. സംസ്ഥാനത്തുടനീളം ഇവരുടെ പരിശോധനകള്‍ തുടരുകയാണ്. വാണിജ്യപാചകവിതരണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com