രണ്‍വീര്‍ സിങിന് വധഭീഷണി ലോറന്‍സ് ബിഷ്‌ണോയ് സംഘത്തില്‍ നിന്നെന്ന് പൊലീസ്

സന്ദേശം അയച്ചത് ഹാരി ബോക്‌സര്‍

Police say death threat to Ranveer Singh came from Lawrence Bishnoi's gang

രണ്‍വീര്‍ സിങിന് വധഭീഷണി

Updated on

മുംബൈ: ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന് ലഭിച്ച വധഭീഷണി ലോറന്‍സ് ബിഷ്‌ണോയ് സംഘത്തില്‍ നിന്നാണെന്ന് മുംബൈ പൊലീസ് സ്ഥിരീകരിച്ചു. ബിഷ്‌ണോയി സംഘത്തിലെ ഹരി ബോക്‌സര്‍ ആണ് സന്ദേശം അയച്ചത്. യുഎസ് നമ്പറാണിതെന്നും കണ്ടെത്തിയിട്ടുണ്ട്.

ശബ്ദരേഖയായി വന്ന സന്ദേശത്തില്‍ രണ്‍വീര്‍ സിങ്ങിനെക്കൂടാതെ അദ്ദേഹത്തിന്‍റെ മുഴുവന്‍ ജീവനക്കാരെയും വധിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 11ന് ആണ് രണ്‍വീറിന് ഭീഷണിയെത്തിയത്.

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആരാണ് പിന്നിലെന്ന് സ്ഥിരീകരിച്ചിരുന്നില്ല. 10 കോടി രൂപയാണ് സംഘം താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com