
മിനി നിയമസഭാ തിരഞ്ഞെടുപ്പിനൊരുക്കവുമായി രാഷ്ട്രീയപാര്‍ട്ടികള്‍
മുംബൈ: ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നാലുമാസത്തിനുള്ളില്‍ നടത്തണമെന്ന് സുപ്രീംകോടതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയതിനെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തു.
രണ്ട് വര്‍ഷത്തിലേറെയായി മുടങ്ങി കിടക്കുന്ന കോര്‍പറേഷന്‍, മുനസിപ്പാലിറ്റി തെരഞ്ഞെടുപ്പുകള്‍ക്ക് 2022ലെ സ്ഥിതി നിലനിര്‍ത്തിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
സംസ്ഥാനത്തെ കോര്‍പ്പറേഷനുകളെല്ലാം ഇപ്പോള്‍ കമ്മീഷണര്‍ ഭരണത്തിലാണ്. നാലാഴ്ചയ്ക്കുള്ളില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് നിര്‍ദേശം. മിനി നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതോടെ മഹാരാഷ്ട്ര പുതിയൊരു രാഷ്ട്രീയ പോരാട്ടത്തിലേക്കും പ്രവേശിക്കും.