മഴയില്‍ പവായ് തടാകം നിറഞ്ഞ് കവിഞ്ഞു

തടാകങ്ങളിലെ ജലനിരപ്പ് ഉയരുന്നു
Powai Lake overflowed due to the rain

മഴയില്‍ പവായ് തടാകം നിറഞ്ഞ് കവിഞ്ഞു

Updated on

മുംബൈ: ശക്തമായ മഴയില്‍ പവായ് തടാകം കരകവിഞ്ഞൊഴുകി. അഞ്ച് പ്രധാന തടാകങ്ങളിലെ ജലനിരപ്പ് 1.72 മീറ്റര്‍ ഉയര്‍ന്നു. മുംബൈയില്‍ ജലവിതരണം മുടങ്ങുന്നത് തുടരുന്നതിനിടയിലാണ് ആശ്വാസം പകര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നു തുടങ്ങിയത്.

തുള്‍സി, തന്‍സ, വിഹാര്‍, മോദക്സാഗര്‍, ഭട്സ, അപ്പര്‍വൈതര്‍ണ, മിഡില്‍ വൈതര്‍ണ എന്നീ ഏഴ് പ്രധാന തടാകങ്ങളില്‍ നിന്നാണ് മുംബൈ ദിവസേന കുടിവെള്ളം ശേഖരിക്കുന്നത്.

ഇവയ്ക്ക് ഒരുമിച്ച് 14.47 ലക്ഷം ദശലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ട്.1890 നിര്‍മിച്ച പവായ് തടാകം നഗരത്തിലെ ഏറ്റവും ചെറിയ തടാകങ്ങളില്‍ ഒന്നാണ്.

logo
Metro Vaartha
www.metrovaartha.com