മഹാരാഷ്ട്രയിൽ പ്രകാശ് അംബേദ്കറിന്‍റെ നേതൃത്വത്തിൽ മൂന്നാം മുന്നണി ഉണ്ടാക്കാൻ ശ്രമം

Prakash Ambedkar hints at third front against bjp in maharashtra
Prakash Ambedkar hints at third front against bjp in maharashtra
Updated on

മുംബൈ: പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ) മഹാരാഷ്ട്ര വികാസ് അഘാഡിയുമായി (എംവിഎ) വേർപിരിഞ്ഞ് 2 ദിവസങ്ങൾക്ക് ശേഷം, മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് റിപ്പോർട്ടുകൾ.

ദാദറിൽ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്ത അംബേദ്കർ പുതിയ രാഷ്ട്രീയ രൂപീകരണത്തിനായുള്ള തന്‍റെ പദ്ധതികൾ ഏപ്രിൽ 2 ന് വെളിപ്പെടുത്തുമെന്ന് പറഞ്ഞു. എന്നാൽ സംസ്ഥാനത്ത് മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് സൂചന നൽകിയിട്ടും, ഏതൊക്കെ പാർട്ടികൾ സംഘടനകൾ സഹകരിക്കുമെന്ന് വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com