പ്രതീക്ഷ ഫൗണ്ടേഷന്‍ പുരസ്‌കാര വിതരണം സെപ്റ്റംബര്‍ 28ന്

വസായ് ശബരിഗിരി ഓഡിറ്റോറിയത്തില്‍ വച്ച് പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും.
Pratesha Foundation Awards Ceremony on September 28th

പ്രതീക്ഷ ഫൗണ്ടേഷന്‍ പുരസ്‌കാര വിതരണം സെപ്റ്റംബര്‍ 28ന്

Updated on

മുംബൈ: വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള പ്രതീക്ഷ ഫൗണ്ടേഷന്‍റെ ഈ വര്‍ഷത്തെ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. അംബിക മോഹന്‍, പ്രമോദ് വെളിയനാട്, ഫാ. ഡോ. അലക്‌സാണ്ടര്‍ കൂടാരത്തില്‍, ഡോ. സന്ദീപ് വിജയരാഘവന്‍, അര്‍ജുന്‍ സി വനജ്, എ. ഗായത്രി, എ.എം. ദിവാകരന്‍, രാഗിണി മോഹന്‍, ഒ. പ്രദീപ്, സെലിന്‍ സജി, ജ്യോതിഷ് നമ്പ്യാര്‍, അനില്‍കുമാര്‍, രത്‌നാകര്‍ മഹാലിംഗ ഷെട്ടി, എസ്. വാസുദേവ്, സി.എച്ച്. ബാലന്‍, സ്വീറ്റി ബര്‍ണാഡ്, അനൂപ് പുഷ്പാംഗദന്‍ എന്നിവര്‍ക്കാണ് പുരസ്‌ക്കാരം.

ജീവന്‍ ഗൗരവ് പുരസ്‌ക്കാരത്തിന് ആദിവാസി ക്ഷേമത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന വിവേക് പണ്ഡിറ്റ്, കൗണ്‍സിലര്‍, എംപി, എംഎല്‍എ എന്നനിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച മുതിര്‍ന്ന ബിജെപി നേതാവ് ഗോപാല്‍ ഷെട്ടി, ബാംബു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പാഷ പട്ടേല്‍ എന്നിവര്‍ അര്‍ഹരായി.

സെപ്തംബര്‍ 28 ന് ഞായറാഴ്ച രാവിലെ 10.30ന് വസായ് ശബരിഗിരി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും. പരിപാടി ബിജെപി കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും.

കേന്ദ്രമന്ത്രി ശ്രീപദ് നായിക് പാല്‍ഘര്‍ എംപി ഡോ. ഹേമന്ത് സവ്ര, വസായ് എംഎല്‍എ സ്‌നേഹ ദുബെ പണ്ഡിറ്റ്, നല്ലസൊപ്പാര എംഎല്‍എ രാജന്‍ നായിക് പാല്‍ഘര്‍ എംഎല്‍എ രാജേന്ദ്ര ഗാവിത്, ബോയ്‌സര്‍ എംഎല്‍എ വിലാസ് തറെ വിക്രം, ഗഡ് എംഎല്‍എ ഹരിശ്ചന്ദ്ര ഭോയ്, ബിജെപി വിഭാഗ് ഉപാധ്യക്ഷന്‍ ഡി. കൃഷ്ണകുമാര്‍ ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്‍റ് ശ്രീകുമാര്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com