Prateshwara Foundation Onam celebrations on September 28th

ഓണാഘോഷം

പ്രതീക്ഷ ഫൗണ്ടേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 28ന്

വസായ് ശബരിഗിരി ക്ഷേത്ര ഓഡിറ്റോറിയത്തില്‍.
Published on

മുംബൈ: ബിജെപി കേരള വിഭാഗം പ്രതീക്ഷ ഫൗണ്ടേഷന്‍റെ സഹകരണത്തോടെ സെപ്റ്റംബര്‍ 28ന് വസായ് റോഡ് ശബരിഗിരി അയ്യപ്പക്ഷേത്രം ഓഡിറ്റോറിയത്തില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു.

കേന്ദ്ര ഊര്‍ജ്ജ വകുപ്പ് സഹമന്ത്രി ശ്രീപദ് നായിക്ക് മുഖ്യാതിഥിയായി പങ്കെടുക്കും. രാവിലെ 10 മണിക്ക് ഭദ്രദീപം തെളിയിച്ച് മന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് പ്രതീക്ഷ ഫൗണ്ടേഷന്‍ നല്‍കി വരുന്ന പുരസ്‌ക്കാരങ്ങള്‍ ചടങ്ങില്‍ വച്ച് വിതരണം ചെയ്യും.

പാല്‍ഘര്‍ ജില്ലയിലെ എംഎല്‍എ മാരായ രാജന്‍ നായിക്, സ്‌നേഹ ദുബെ പണ്ഡിറ്റ്, വിലാസ് തറെ ഹരിശ്ചന്ദ്ര ബോയ്, രാജേന്ദ്ര ഗാവിത് എന്നിവരെ വേദിയില്‍ ആദരിക്കും.

logo
Metro Vaartha
www.metrovaartha.com