പ്രതീക്ഷ ഫൗണ്ടേഷന്‍ രജത ജൂബിലിയാഘോഷം

സെപ്റ്റംബര്‍ 28ന് രാവിലെ 10ന്
Prateshwara Foundation Silver Jubilee Celebration

പ്രതീക്ഷ ഫൗണ്ടേഷന്‍ രജത ജൂബിലിയാഘോഷം

Updated on

മുംബൈ: ജീവകാരുണ്യ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളിലൂടെ മുംബൈ നഗത്തില്‍ ഏറെ ശ്രദ്ധനേടിയ പ്രതീക്ഷ ഫൗണ്ടേഷന്‍ രജത ജൂബിലി ആഘോഷം സെപ്റ്റംബര്‍ 28ന് രാവിലെ 10 മുതല്‍ നടത്തും. വസായ് റോഡ് ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായ പരിപാടികളോടെയാണ് ആഘോഷം. സമ്മേളനത്തില്‍ ഓണാഘോഷ പരിപാടികളും നടത്തും

ചടങ്ങില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ ചലച്ചിത്ര താരങ്ങള്‍ തുടങ്ങി സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് പ്രതീക്ഷ ഫൗണ്ടേഷന്‍ നല്‍കിവരുന്ന പുരസ്‌ക്കാരം ചടങ്ങില്‍ വെച്ച് വിതരണം ചെയ്യും. കലാസാംസ്‌കാരിക പരിപാടികള്‍ക്കു പുറമെ ഓണസദ്യയും ഉണ്ടാകും. വിശദ വിവരങ്ങള്‍ക്ക്: 9323528197

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com