പ്രതീക്ഷ പുരസ്കാരം പ്രണവ് നായർക്ക്

എംഎൽഎ മാരായ സ്നേഹ ദുബെ പണ്ഡിറ്റ് രാജൻ നായിക് വ്യവസായി രാജ്മോഹൻ പിള്ള എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു.
Pratheeksha Award for Pranav Nair

പ്രതീക്ഷ പുരസ്കാരം പ്രണവ് നായർക്ക്

Updated on

വസായ്: പ്രതീക്ഷ ഫൗണ്ടേഷന്‍റെ ഈ വർഷത്തെ വളർന്നു വരുന്ന പ്രതിഭയ്ക്കുള്ള പ്രതീക്ഷ പുരസ്കാരത്തിന് ബഹുമുഖ പ്രതിഭയായ പ്രണവ് നായർ അർഹനായി. വസായ് ശബരിഗിരി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എംഎൽഎ മാരായ സ്നേഹ ദുബെ പണ്ഡിറ്റ് രാജൻ നായിക് വ്യവസായി രാജ്മോഹൻ പിള്ള എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു.

നർത്തകനും നടനും മോഡലുമായ പ്രണവ് നായർ വസായ് നിവാസിയാണ്. തൃശൂർ ജില്ലയിലെ എരുമപ്പെട്ടി നെല്ലുവായ് തൂക്കത്തു കുടുംബാംഗം സുധീറിന്‍റെയും ശുരുവായൂർ കുരഞ്ഞിയൂർ ഇട്ടേക്കാട്ട് പടിഞ്ഞാറ്റയിൽ കുടുംബാംഗം രശ്‌മിയുടേയും മകനാണ്.

logo
Metro Vaartha
www.metrovaartha.com