പ്രതീക്ഷ ഫൗണ്ടേഷൻ കിന്നർ അസ്മിതയിലെ അന്തേവാസികളെ ആദരിച്ചു

pratheeksha foundation
പ്രതീക്ഷ ഫൗണ്ടേഷൻ കിന്നർ അസ്മിതയിലെ അന്തേവാസികളെ ആദരിച്ചു
Updated on

താനെ: വസായ് പ്രതീക്ഷ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ കല്യാണിലെ കിന്നർ (ട്രാൻസ്ജെൻഡേഴ്‌സ്) സമൂഹത്തിന്‍റെ ആസ്ഥാനമായ കിന്നർ അസ്മിത എന്ന സംഘടനയിലെ 50 അന്തേവാസികളെ ആദരിച്ചു. പുതു വസ്ത്രങ്ങളും മധുരപലഹാരങ്ങളും ദീപാവലി സമ്മാനമായി വിതരണം ചെയ്തു. ചടങ്ങിൽ ആക്ടിവിസ്റ്റ് കമൽ ആസ്തന, കിന്നർ സമൂഹത്തിന്‍റെ നേതൃത്വം വഹിക്കുന്ന ദിൽവാര, ശ്രീദേവി എന്ന വിനോദ്, പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ ഉത്തംകുമാർ, വിനോദ് സക്‌സേന, ഹരി നായർ, കാട്ടൂർ മുരളി എന്നിവർ സംസാരിച്ചു.

താനെ ജില്ലയിൽ ട്രാൻസ്‌ജെൻഡേഴ്‌സിന്‍റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരെ സാംസ്കാരികമായി പ്രോത്സാഹിപ്പിക്കുന്നതിനും മറ്റുമായി 2010-ൽ സ്ഥാപിച്ച സംഘടനയാണ് കിന്നർ അസ്മിത. ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റായ നീത കെനെ സ്ഥാപിച്ച താനെയിലെ ആദ്യത്തെ കമ്മ്യൂണിറ്റി അധിഷ്ഠിത സംഘടനയാണിത്. ഭീവണ്ടി,  ഷഹാഡ് എന്നിവിടങ്ങളിലും ഇതിന് ശാഖകളുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com