ആശ വർക്കർമാർക്ക് പ്രതീക്ഷ ഫൗണ്ടേഷന്‍റെ ദീപാവലി വിരുന്ന്

നവംബർ 31 ന് ശനിയാഴ്ച രാവിലെ പത്തുമണിക്ക് വസായ് റോഡ് വെസ്റ്റിലെ വിശ്വകർമ ഹാളിലാണ് പരിപാടി
Pratheeksha foundation to felicitate ASHA workers

കൊവിഡ് കാലം മുതൽ പ്രതീക്ഷ ഫൗണ്ടേഷൻ ആശ വർക്കർമാർക്കായി നടത്തിവരുന്ന ക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പരിപാടി.

Updated on: 

വസായ്: വാസായ് താലൂക്കിലെ ആശ വർക്കർമാർക്ക് പ്രതീക്ഷ ഫൗണ്ടേഷൻ ദീപാവലി സ്നേഹവിരുന്നൊരുക്കുന്നു. ചന്ദ്രമ്മ മാധവൻ നായർ ട്രസ്റ്റിന്‍റെ സഹകരണത്തോടെയാണ് പരിപാടി. നവംബർ 31 ന് ശനിയാഴ്ച രാവിലെ പത്തുമണിക്ക് വസായ് റോഡ് വെസ്റ്റിലെ വിശ്വകർമ ഹാളിലാണ് പരിപാടി.

താലൂക്കിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ആശ വർക്കർമാർ, നഴ്‌സുമാർ ഡോക്റ്റർമാർ എന്നിവർ ചടങ്ങുകളിൽ പങ്കെടുക്കും. ആശ വർക്കർമാർ അവതരിപ്പിക്കുന്ന കലാസാംസ്കാരിക പരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടും.

എംഎൽഎമാരായ സ്നേഹ ദുബെ പണ്ഡിറ്റ്, രാജൻ നായിക് എന്നിവർ പരിപാടിയിൽ പങ്കെടുക്കും. കൊവിഡ് കാലം മുതൽ പ്രതീക്ഷ ഫൗണ്ടേഷൻ ആശ വർക്കർമാർക്കായി നടത്തിവരുന്ന ക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. ഉത്തം കുമാർ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com