

പ്രതീക്ഷ ഫൗണ്ടേഷന്‍റെ പൂക്കള മത്സരം സെപ്റ്റംബര്‍ 5ന്
വസായ്: പ്രതീക്ഷ ഫൗണ്ടേഷന്‍റെ 26-ാം വാര്‍ഷികാഘോഷത്തിന്‍റെയും ഓണാഘോഷത്തിന്‍റെയും ഭാഗമായി വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പൂക്കള മത്സരവും പായസ പാചക മത്സരവുമാണ് പ്രധാന പരിപാടികള്‍.
സെപ്റ്റംബര്‍ 5 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വസായ് അയ്യപ്പ ക്ഷേത്രത്തിലെ പ്രാര്‍ഥനാ മണ്ഡപത്തിലാണ് പൂക്കള മത്സരം നടക്കുക. മത്സരത്തിലെ ഒന്നാം സമ്മാനം 10,001 രൂപയും രണ്ടാം സമ്മാനം 5,001രൂപയുമാണ്.
വൈകുന്നേരം 5 മണി മുതല്‍ പായസ പാചക മത്സരം നടക്കും. വിജയിക്ക് 3,001 രൂപയും രണ്ടാം സ്ഥാനത്തിന് 2,001 രൂപയുമാണ് സമ്മാനം.ഫോണ്‍- 9323528197