Mumbai
അന്ധേരി സഹാർ ശിവ പാർവതി അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിന മഹോത്സവം
പ്രതിഷ്ഠയോടനുബദ്ധിച്ചുള്ള പൂജാ വിധികൾ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ കാവനാട് അമല്ലൂർ രാമൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് നടക്കുക.
മുംബൈ:അന്ധേരി സഹാർ ശിവ പാർവ്വതി അയ്യപ്പ ഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഈ മാസം 28,29 തിയതികളിൽ നടക്കും. പ്രതിഷ്ഠയോടനുബദ്ധിച്ചുള്ള പൂജാ വിധികൾ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ കാവനാട് അമല്ലൂർ രാമൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് നടക്കുക.
ഒന്നാം ദിവസമായ 28 ന് പ്രസാദശുദ്ധി, വാസ്തുബലി മറ്റ് വിവിധയിനം പൂജകളും, രണ്ടാംദിവസം 29 ന് രാവിലെ ഗണപതിഹോമം, ശുദ്ധികലശപൂജകൾ, കലശപൂജ, ഉച്ചക്കയ് 1 ന് അന്നദാനം, വൈകിട്ട് ഭഗവതിസേവ, പുമൂടൽ, ദീപാരാധന എന്നിവയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് Ph : 9321765424

