താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം

അഭിഷേകം, കലശം, ഉദയാസ്തമന പൂജ തുടങ്ങിയവയും ഉണ്ടായിരിക്കും
താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം
Updated on

താനെ:മുംബൈയിലെ പ്രധാന അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 8 ന് നടത്തപ്പെടുന്നു. തന്ത്രി ബ്രഹ്മശ്രീ അഴകത്തുമന പരമേശ്വരൻ (പ്രകാശൻ) നമ്പൂതിരിപ്പാടാണ് മുഖ്യ കാർമികത്വം വഹിക്കുന്നത്.

മഹാഗണപതി ഹോമം, ലക്ഷാർച്ചന വിശേഷാൽ പൂജകൾ, ഹോമങ്ങൾ എന്നിവയോടുകൂടി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം 2024 ഏപ്രിൽ 08 ന് ആഘോഷിക്കുമെന്ന് ശ്രീ അയ്യപ്പ ഭക്ത സേവാ സംഘം (റെജി.)മാനേജിംഗ് കമ്മിറ്റി അറിയിച്ചു.

കൂടാതെ അഭിഷേകം, കലശം, ഉദയാസ്തമന പൂജ തുടങ്ങിയവയും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12ന് മഹാപ്രസാദവും വൈകീട്ട് 7.30ന് വോയ്‌സ് ഓഫ് ഖാർഖർ അവതരിപ്പിക്കുന്ന ഭക്തി ഗാനമേളയും ഉണ്ടായിരിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com