

പ്രതിഷ്ഠാദിന വാര്‍ഷികം ഒന്നിന്
മുംബൈ: എസ്എന്‍ഡിപി യോഗം മുംബൈ-താനെ യുണിയനില്‍ പെട്ട രസായനി-മോഹേപ്പാട ശാഖയോഗം, വനിതാ സംഘം യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ശ്രീബാലാജി പ്രതിഷ്ഠയുടെ പതിമൂന്നാമത് വാര്‍ഷികവും പുനഃപ്രതിഷ്ഠ,അഷ്ടബന്ധവും, ശ്രീനാരായണ ഗുരു, അയ്യപ്പ സ്വാമി പ്രതിഷ്ഠയുടെ പത്താമത് വാര്‍ഷികവും ശനിയാഴ്ച്ച നടത്തും.
കേരള പിറവി ദിനമായ നവംബര്‍ 1ന് രാവിലെ നാലേ മുക്കാല്‍ മുതല്‍ രാത്രി എട്ട് വരെ രതീഷ് ശാന്തിയുടെ (ഗുരുദേവഗിരി) മുഖ്യകാര്‍മികത്വത്തില്‍ ശാഖാ ഗുരുമന്ദിരത്തില്‍ വെച്ചായിരിക്കും പൂജാ കര്‍മ്മങ്ങള്‍ നടക്കുക.
പള്ളിയുണര്‍ത്തലോടെ പൂജകള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനം, അഭിഷേകം, മഹാ ഗണപതി ഹോമം, ഉഷപൂജ, പറയിടല്‍,കലശപൂജ, ഉച്ചപൂജ, സര്‍വ്വഐശ്വര്യപൂജ, ദീപാരാധന, അത്താഴപൂജ, പ്രസാദവിതരണം എന്നിവയോടെ പരിസമാപ്തി കുറിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ശാഖാ സെക്രട്ടറി സാബു ഭരതന്‍ 9822490694.