പ്രതിഭാ തീയേറ്ററിന്‍റെ പുതിയ നാടകം വരുന്നു

അയല്‍വീട് ഒക്ടോബറില്‍ അരങ്ങേറും
Pratibha Theater's new play is coming

അയല്‍വീട് നാടകത്തിന്റെ പൂജ കര്‍മ്മം

Updated on

മുംബൈ: മുംബൈയില്‍ പുതിയ നാടകം പ്രഖ്യാപിച്ച് പ്രതിഭാ തീയേറ്റര്‍. സുനില്‍ ഞാറക്കല്‍ രചന നിര്‍വഹിച്ച അയല്‍വീട് എന്ന നാടകത്തിന്‍റെ പൂജ കര്‍മം കൈരളി സമാജം കല്‍വ ഓഫീസില്‍ നടന്നു.

സെക്രട്ടറി രവി തൊടുപുഴ, പ്രസിഡന്‍റ് രാജന്‍ തെക്കുംമല, സുമ മുകുന്ദന്‍, അഡ്വ: മന്മതന്‍, ഉഷ എന്നിവര്‍ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. ഒക്ടോബറില്‍ നാടകം അരങ്ങേറും

നാടക പ്രവര്‍ത്തകരായ അനില്‍ മങ്കൊമ്പ്, രജിത് ലാല്‍, രവി കലമ്പോലി, സനീഷ് ഡോമ്പിവലി, മനോജ് ഈ ഡി, ശശി ആനപ്പള്ളി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നതിഹതരായിരുന്നു.

സെക്രട്ടറി രവി തൊടുപുഴ സ്വാഗതവും പ്രസിഡന്റ് രാജന്‍ തെക്കുംമല നന്ദിയും പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com