ഗോരേഗാവ് ബങ്കൂര്‍നഗര്‍ അയ്യപ്പക്ഷേത്രത്തില്‍ പ്രതിഷ്ഠ മഹോത്സവം ജൂണ്‍ 27 മുതല്‍

27 ന് രാവിലെ 9.30 ന് ശ്രീ കിരാത ശിവന് ലക്ഷാര്‍ച്ചന

Pratishtha Mahotsavam at Ayyappa Temple in Goregaon, Bankurnagar from June 27

പ്രതിഷ്ഠാദിന ഉത്സവം

Updated on

മുംബൈ:ഗോരേഗാവ് ബങ്കൂര്‍നഗര്‍ ശ്രീ അയ്യപ്പക്ഷേത്രത്തില്‍ ശ്രീ കിരാത ശിവ പ്രതിഷ്ഠ മഹോത്സവം ജൂണ്‍ 27 മുതല്‍ 29 വരെ നടത്തപ്പെടുന്നു. 27 ന് രാവിലെ 9.30 ന് ശ്രീ കിരാത ശിവന് ലക്ഷാര്‍ച്ചന. 11 മണിക്ക് ശ്രീമത് ശിവപുരാണ പാരായണം. 12.30ന് മഹാപ്രസാദം. 1 മണിക്ക് ശ്രീമത് ശിവപുരാണ പാരായണം തുടരും. വൈകിട്ട് 6 മുതല്‍ 7 വരെ മാതൃസംഘത്തിന്റെ ഭജന.7 ന് ശ്രീ രാമകൃഷ്ണ ഭജന്‍ സമാജ് രാംമന്ദിറിന്റെ രുദ്രാഭിഷേകം.

28ന് ശനിയാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് 5വരെ ശ്രീ കിരാതശിവന് അഖണ്ഡനാമം. 5 മുതല്‍ വരെ ഭജന്‍സ്. 6ന് കര്‍പ്പൂര ദീപ പ്രദക്ഷിണം. 6.30 ന് ചെറുതുരുത്തി കലാമണ്ഡലത്തിന്റെ കിരാതം കഥകളി. 29 ന് ഞായറാഴ്ച രാവിലെ 5 മണിക്ക് അഭിഷേകം.

5.45 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം.9 മണിക്ക് കലശപൂജ. 10 മണിക്ക് ശ്രീ കിരാതശിവന് കലശാഭിഷേകം തുടര്‍ന്ന് ഇളനീരഭിഷേകം ഉത്സവദര്‍ശനം. 11 മണിക്ക് കളം കുറിക്കല്‍ ആരംഭം. വൈകുന്നേരം 6.30 ന് പുഷ്പാഭിഷേകം. 7മണിക്ക് കളമെഴുത്ത് പാട്ട്, നാളികേരം എറിയല്‍ വഴിപാട്. 11മണിക്ക് കളമെഴുത്ത് പാട്ട് സമാപനം.'

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com