

പ്രേമന്‍ ഇല്ലത്തിന് പുരസ്‌കാരം
മുംബൈ: വേവ്‌സ് സാംസ്‌കാരിക ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ഡോ. സുകുമാര്‍ അഴീക്കോട് പുരസ്‌കാരം നോവലിസ്റ്റും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രേമന്‍ ഇല്ലത്തിന്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം 15-ന് വൈകിട്ട് നാലിന് കണ്ണൂര്‍ ജവാഹര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നല്‍കും.
ഡോ. ശിവരാമ കാരന്ത് പുരസ്‌കാരം, മഹാകവി പി. സാഹിത്യ പുരസ്‌കാരം, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ നോവല്‍ പുരസ്‌കാരം, ജനശക്തി മുംബൈ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. രചനകള്‍ ഇംഗ്ലീഷ്, അറബിക്, കന്നഡ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.