മുംബൈ - ഗോവ ഹൈവേയിൽ 34 യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസ് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

യാത്രക്കാരുടെ സാധനങ്ങളും പൂർണമായും കത്തിനശിച്ചതായി പൊലീസ് അറിയിച്ചു.
private bus carrying 34 passengers catches fire on Mumbai-Goa highway; passengers miraculously escape
സ്വകാര്യ ബസ് തീപിടിച്ച ദൃശ്യം
Updated on

മുംബൈ: മുംബൈ - ഗോവ ഹൈവേയിൽ കൊളാടിൽ നിന്നും മാൽവാൻ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. രണ്ട് യാത്രക്കാർക്ക് പരുക്കേറ്റു ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി 11. 45 യോടെയാണ് സംഭവം.

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ബസും യാത്രക്കാരുടെ സാധനങ്ങളും പൂർണമായും കത്തിനശിച്ചതായി പൊലീസ് അറിയിച്ചു. തീപിടിത്തത്തെക്കുറിച്ച് അറിഞ്ഞയുടൻ ധതാവ് എംഐഡിസി, ദീപക് നൈട്രേറ്റ് കമ്പനി, കോലാട് റെസ്‌ക്യൂ ടീം, പൊലീസ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി.

ഡ്രൈവറും ക്ലീനറും ഉൾപ്പെടെ 34 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. സ്വകാര്യ ട്രാവൽസിന്‍റെ എസി സ്ലീപ്പർ കോച്ച് ബസ് മുംബൈയിലെ ജോഗേശ്വരിയിൽ നിന്ന് മാൽവനിലേക്ക് പോവുകയായിരുന്നു.

ബസ് കോലാട് റെയിൽവേ പാലത്തിന് സമീപം എത്തിയപ്പോൾ പിന്നിൽ നിന്ന് വലിയ ശബ്ദം, ഡ്രൈവർ വാഹനം നിർത്തി പരിശോധിച്ചപ്പോഴാണ് ബസിന്‍റെ പിൻഭാഗത്ത് തീപിടിച്ചതായി കണ്ടെത്തിയത്. ഉടൻ തന്നെ യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചു. അതിനുശേഷം തീ അതിവേഗം പടർന്നു. കോലാഡ് പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com