മുംബൈ: മുംബൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം തെന്നിമറിഞ്ഞ് തീ പിടിച്ചു. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ തീ അണയ്ക്കാൻ സാധിച്ചതിനാൽ വൻ അപകടം ഒഴിവായി. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് ജീവനക്കാർ അടക്കം 8 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിശാഖപട്ടണത്തിൽ നിന്നെത്തിയ ലിയർജെറ്റ് 45 എന്ന വിമാനമാണ് അപകടത്തിൽ പെട്ടത്.
അപകടത്തിന്‍റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിലെ എല്ലാ പ്രവർത്തനങ്ങളും താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. കനത്ത മഴയെത്തുടർന്ന് വിമാനത്താവളത്തിൽ വഴുക്കലുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.