പ്രൊഫ. മാധവ് ഗാഡ്ഗിലിന്‍റെ ആത്മകഥ പുനെയിൽ പ്രകാശനം ചെയ്യുന്നു

രാമചന്ദ്രഗുഹയും മാധവ് ഗാഡ്ഗിലും തമ്മിൽ പുസ്തകത്തെക്കുറിച്ചുള്ള സംഭാഷണവും നടക്കുന്നതാണ്.
Prof. Madhav Gadgil
Prof. Madhav Gadgil
Updated on

പുനെ: പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ.മാധവ് ഗാഡ്ഗിലിന്‍റെ ആത്മകഥ സപ്തം, സെപ്റ്റംബർ 1 പുണെയിൽ വെച്ച് പ്രകാശനം ചെയ്യുന്നു. ബംഗാളി, ഹിന്ദി, കന്നഡ, കൊങ്കിണി, മലയാളം, മറാഠി,തമിഴ്, തെലുഗു, ഇംഗ്ലീഷ് ഭാഷകളിലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

സെപ്റ്റംബർ 1 ന് വൈകുന്നേരം 4 മുതൽ 7 മണി വരെ പുണെയിലെ ഡേക്കൻ ജിംഖാനയിലെ ബ്രിഹൻ മഹാരാഷ്ട്ര കോളെജ് ഓഫ് കൊമേഴ്സിനും ഫർഗൂസൻ കോളെജിനും അടുത്തുള്ള ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആന്‍റ് ഇക്കണോമിക്സിൽ വെച്ചാണ് പ്രകാശനം. രാമചന്ദ്രഗുഹയും മാധവ് ഗാഡ്ഗിലും തമ്മിൽ പുസ്തകത്തെക്കുറിച്ചുള്ള സംഭാഷണവും നടക്കുന്നതാണ്. പുസ്തകങ്ങളുടെ പരിഭാഷകരും സംസാരിക്കും.

ഓഗസ്റ്റ് 31 വൈകുന്നേരം 4 മണി മുതൽ 7 വരെ പാർവ്വതിക്കു സമീപമുള്ള വനറായി ഹാളിൽ വിവിധ ഭാഷകളിലെ പരിഭാഷകരും പ്രസാധകരും അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കും. മലയാളത്തിൽ പശ്ചിമഘട്ടം: ഒരു പ്രണയ കഥ എന്ന പേരിൽ മാതൃഭൂമി ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യൻ ഭാഷകളിൽ ആദ്യമായി മലയാളത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ആത്മകഥ പ്രസിദ്ധീകൃതമായത്. മലയാളത്തെ പ്രതിനിധീകരിച്ച് പത്ര പ്രവർത്തകരായ എം സി വേലായുധനും എൻ ശ്രീജിത്തും പരിപാടികളിൽ സംബന്ധിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com