പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് വൈറ്റ് ജോൺ നിര്യാതനായി

അസുഖം ബാധിച്ച് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.
Prominent journalist and author Manoj White John passed away
പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് വൈറ്റ് ജോൺ നിര്യാതനായി
Updated on

നവിമുംബൈ: മുംബൈയിലെ മികച്ച വാഗ്മിയും, എഴുത്തുകാരനും, പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ മനോജ് വൈറ്റ് ജോണിനെ മരിച്ച നിലയിൽ കണ്ടെത്തി. അസുഖം ബാധിച്ച് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. മനോജിന്റെ മുറി 2 ദിവസമായി തുറക്കാത്തതിനാൽ മലയാളി സാമൂഹ്യ പ്രവർത്തകരെ സോസൈറ്റി ചെയർമാൻ വിളിച്ചറിയിക്കുകയായിരുന്നു. പിന്നീട് പൊലീസിൽ അറിയിക്കുകയും പൊലീസെത്തി വാതിൽ തുറന്ന് നോക്കിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com