ഗുരുധര്‍മ പ്രചാരണം മന്ദിരസമിതിയുടെ മുഖ്യ ലക്ഷ്യം: എം.ഐ. ദാമോദരന്‍

ശ്രീനാരായണ ദര്‍ശനം മനുഷ്യ സമൂഹത്തിന് ലഭിച്ച മഹത്തായ ആശയമാണെന്ന് ജനറല്‍ സെക്രട്ടറി ഒ.കെ. പ്രസാദ് പറഞ്ഞു
Propagating Gurudharma is the main objective of the Mandira Samiti: M. I. Damodaran

ഗുരുധര്‍മ പ്രചാരണം മന്ദിരസമിതിയുടെ മുഖ്യ ലക്ഷ്യം: എം.ഐ. ദാമോദരന്‍

Updated on

നവിമുംബൈ: ഗുരുധര്‍മ പ്രചാരണമാണ് ശ്രീനാരായണ മന്ദിരസമിതിയുടെ മുഖ്യ ലക്ഷ്യമെന്നും വിദ്യാഭ്യാസ-സേവന മേഖലകളില്‍ സമിതി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിന്‍റെ ഭാഗമാണെന്നും ശ്രീനാരായണ മന്ദിരസമിതി പ്രസിഡന്റ് എം.ഐ. ദാമോദരന്‍ അഭിപ്രായപ്പെട്ടു.

മന്ദിരസമിതി വനിതാ വിഭാഗവും സാംസ്‌കാരിക വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഗുരുവിനെ അറിയാന്‍ എന്ന പഠന ക്‌ളാസിനോടു ബന്ധിച്ചുള്ള ചോദ്യോത്തര മത്സരത്തിന്‍റെ ഉദ്ഘാടനം ഗുരുദേവഗിരിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ദര്‍ശനം മനുഷ്യ സമൂഹത്തിന് ലഭിച്ച മഹത്തായ ആശയമാണെന്ന് ജനറല്‍ സെക്രട്ടറി ഒ.കെ. പ്രസാദ് പറഞ്ഞു. ട്രഷറര്‍ വി.വി. ചന്ദ്രന്‍, സോണല്‍ സെക്രട്ടറി മായാ സഹജന്‍, വനിതാ വിഭാഗം കണ്‍വീനര്‍ സുമാ പ്രകാശ്, സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ പി.പി. സദാശിവന്‍, സെക്രട്ടറി കെ. ഷണ്‍മുഖന്‍ എന്നിവര്‍ പ്രസംഗിച്ചു.

സോണല്‍ സെക്രട്ടറിമാര്‍, യൂണിറ്റ് സെക്രട്ടറിമാര്‍, അഡൈ്വസറി ബോര്‍ഡ് കണ്‍വീനര്‍ കെ.എന്‍. ജ്യോതീന്ദ്രന്‍, കൗണ്‍സില്‍ അംഗങ്ങള്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വിജയാ രഘുനാഥ് സ്വാഗതവും മഞ്ജു പ്രേംകുമാര്‍ നന്ദിയും പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com