ഫ്‌ലാറ്റ് ഉടമകള്‍ക്കായി പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ വരുന്നു

ഉടമയുടെ പേര് കാര്‍ഡില്‍ രേഖപ്പെടുത്തും
Property cards coming for flat owners

ഫ്‌ലാറ്റ് ഉടമകള്‍ക്കായി പ്രോപര്‍ട്ടി കാര്‍ഡുകള്‍ വരുന്നു

Updated on

മുംബൈ: മഹാരാഷ്ട്രയിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ നല്‍കും. മുംബൈ, പുണെ, നാഗ്പുര്‍, നാസിക് ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ഔദ്യോഗിക ഭൂമി രേഖകളില്‍ വ്യക്തിഗത ഫ്‌ളാറ്റുകളുടെ ഉടമസ്ഥാവകാശം രേഖപ്പെടുത്തുന്നതിത് കൂടുതല്‍ സഹായം ആകുമെന്ന് കരുതിയാണ് നടപടി.

ഇത് നിലവിലുള്ള സംവിധാനത്തില്‍നിന്നുള്ള ഒരു പ്രധാനമാറ്റമാണ്. നിലവില്‍ ഭൂവുടമയെ അല്ലെങ്കില്‍ സൊസൈറ്റിയെയാണ് പ്ലോട്ടിന്‍റെ ഉടമകളായി രേഖപ്പെടുത്തിയിരുന്നത്.

പുതിയചട്ടക്കൂടിന് കീഴില്‍, ഫ്‌ളാറ്റ് ഉടമയുടെപേര് ഔദ്യോഗികഭൂമി രേഖകളില്‍ രേഖപ്പെടുത്തിത്തുടങ്ങും. ഫ്‌ളാറ്റിന്‍റെ കാര്‍പെറ്റ് ഏരിയ പോലുള്ള വിശദാംശങ്ങള്‍ കാര്‍ഡില്‍ ഉണ്ടായിരിക്കും.

logo
Metro Vaartha
www.metrovaartha.com