

അഭിജിത് ദീപ്കെ
മുംബൈ : തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജിത് ദീപ്കെ പ്രഖ്യാപിച്ച 'ജയില്‍ ഭരോ ആന്ദോളന്‍' വെള്ളിയാഴ്ച ഗാന്ധിജയന്തി ദിനത്തില്‍ മുംബൈ ശിവാജി പാര്‍ക്കില്‍ ആരംഭിക്കും.
സമരത്തിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചെങ്കിലും പിന്മാറില്ലെന്ന് ദീപ്കെ വ്യക്തമാക്കി. ദാദറിലെ ശിവാജി പാര്‍ക്കിന്‍റെ ആറാം നമ്പര്‍ ഗേറ്റിലാണ് സമരം. വൈകുന്നേരം നാലുമണിക്കാണ് സമരത്തിന് തുടക്കമാവുക.
തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രവര്‍ത്തനം രാജ്യതാത്പര്യത്തിന് നിരക്കുന്നതല്ലെന്ന് ആരോപിച്ച അദ്ദേഹം, കമ്മിഷന്‍റെ ഏകാധിപത്യ നിലപാട് ആശങ്കയുളവാക്കുന്നതാണെന്നും മാറ്റത്തിന് കൂട്ടായ ശ്രമം വേണമെന്നും പറഞ്ഞു. സമരത്തില്‍ എല്ലാ രാഷ്ട്രീയകക്ഷികളും പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.