താനെ:ഡോ ബി.ആർ. അംബേദ്കറെ കുറിച്ച് പാർലമെന്‍റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ വിവാദ പ്രസ്താവനയ്‌ക്കെതിരെ ബുധനാഴ്ച താനെയിൽ പ്രതിഷേധ മാർച്ച് നടന്നു. ആനന്ദ് നഗർ വർക്കേഴ്സ് വെൽഫെയർ സെന്‍റർ ഗ്രൗണ്ടിൽ നിന്നാരംഭിച്ച മാർച്ച് ബാരാ ബംഗ്ലാവ് സർക്കിളിലെ ഛത്രപതി ശിവജി മഹാരാജ് സ്മാരകത്തിൽ സമാപിച്ചു.
പ്രാദേശിക അംബേദ്കറിസ്റ്റുകളും പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു. ഷായുടെ പ്രസ്താവനകൾ വളച്ചൊടിച്ചതാണെന്ന് ബിജെപി ആവർത്തിച്ച് പറഞ്ഞെങ്കിലും കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും രാജ്യത്തുടനീളം പ്രതിഷേധം നടത്തുകയാണ്.