തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് നവി മുംബൈ ഗ്രാമവാസികളുടെ ഭീഷണി

ഡിബി പാട്ടീലിന്‍റെ പേര് നല്‍കാത്തതില്‍ പ്രതിഷേധം

Protest over not giving DB Patil's name

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ഗ്രാമവാസികളുടെ ഭീഷണി

Updated on

നവിമുംബൈ: നവിമുംബൈ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയിട്ടും വിമാനത്താവളത്തിന് കര്‍ഷക നേതാവായിരുന്ന ഡി ബി പാട്ടീലീന്‍റെ പേര് നല്‍കുമെന്ന വാഗ്ദാനം പാലിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് നവിമുംബൈയിലെ ഗ്രാമവാസികള്‍.

പന്‍വേല്‍ താലൂക്കിലെ 27 ഗ്രാമങ്ങളില്‍നിന്നുള്ളവരാണ് വരുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുള്‍പ്പെടെ ഭാവിയിലെ എല്ലാ തിരഞ്ഞെടുപ്പുകളും ബഹിഷ്‌കരിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് കാണിച്ച് ഇവര്‍ തഹസില്‍ദാര്‍ക്കും ജില്ലാ കളക്ടര്‍ക്കും നിവേദനം നല്‍കി. നവിമുംബൈയിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭൂമി ലഭ്യമായത് ഡി.ബി.പാട്ടീലിന്‍റെ പ്രവര്‍ത്തനഫലമായാണ് അതിനാലാണ് വിമാനത്താവളത്തിന് അദ്ദേഹത്തിന്‍റെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സര്‍ക്കാരും ഈ ഉറപ്പ് നല്‍കിയിരുന്നു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com