
മുംബൈ: മുംബൈ കേരളൈറ്റ്സ് ഫോർ സെക്കുലറിസത്തിന്‍റെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഇന്ന് വൈകുന്നേരം പ്രതിഷേധം. പ്രതിപക്ഷ നേതാക്കളെയും ഗവൺമെന്‍റിന്‍റെ തെറ്റുകൾ തുറന്നു കാണിക്കുന്ന മാധ്യമപ്രവർത്തകരെയും ED IT CBI തുടങ്ങിയ കേന്ദ്ര സർക്കാർ ഏജൻസികൾ PMLA, UAPA എന്നീ കരിനിയമങ്ങൾ ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുന്നതിനെതിരെയാണ് പ്രതിഷേധം.
ഇന്ന് വൈകുന്നേരം 7:00 മണിക്ക് മീരാറോഡ് ഈസ്റ്റ് നയാനഗർ നിഹാൽ കോർണറിൽ ഡെമോക്രാറ്റിക് സിറ്റിസൺസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. വെസ്റ്റേൺ സബർബൻ, മിരാഭായന്ദർ, വസയ്-വിരാർ എന്നീ മേഖലകളിലെ ജനാധിപത്യ വിശ്വാസികളായ ഒട്ടേറെ പേർ പരിപാടികൾ പങ്കെടുക്കുമെന്നും വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: കുഞ്ഞിക്കൃഷ്ണൻ 9969608881 ; വത്സലൻ മൂർക്കോത്ത് 9224116366 ; കെ. പവിത്രൻ 9869559579 ; ഫാത്തിമ സുൽത്താന 9745365449 ; ജയപ്രകാശ് പി ഡി 9833074099 ; പ്രീതി ശേഖർ 9892134522