സുനേത്രയ്‌ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആകാശ് മോറെ

അജിത്തിനെതിരെ മത്സരിച്ചപ്പോള്‍ കെട്ടിവച്ച തുക നഷ്ടമായി
Akash More is the Congress candidate against Sunetra

ആകാശ് മോറെ

Updated on

മുംബൈ : ബാരാമതി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെതിരേ കോണ്‍ഗ്രസ് ആകാശ് വിജയറാവു മോറെയെ മത്സരിപ്പിക്കും. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായ 51-കാരന്‍ മോറെ അഭിഭാഷകനാണ്. 2014-ല്‍ ബാരമതിയില്‍ അജിത് പവാറിനെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും കെട്ടിവച്ചതുക നഷ്ടപ്പെട്ടിരുന്നു.

പുണെ ജില്ലാ യൂത്ത് കോണ്‍ഗ്രസിന്‍റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പത്തുവര്‍ഷം അദ്ദേഹം ബാരാമതി വിദ്യാഭ്യാസ ബോര്‍ഡ് അംഗമായിരുന്നു. അജിത് പവാറിന്‍റെ അപകടമരണത്തെക്കുറിച്ച് നിരവധിശ്രമങ്ങള്‍ നടത്തിയിട്ടും മഹായുതി സര്‍ക്കാര്‍ ഇതുവരെ ഇതുസംബന്ധിച്ച് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടില്ല.

അജിത് പവാറിന്‍റെ അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്താല്‍, ഞാന്‍ ഉടന്‍തന്നെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കും എന്ന് മോറെ ബാരാമതിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.എന്‍സിപി (എസ്പി) ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല.

logo
Metro Vaartha
www.metrovaartha.com