
പൊതുയോഗവും ചോദ്യോത്തര പരിപാടിയും
നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി ഉല്‍വെ, ഉറന്‍, ദ്രോണഗിരി യൂണിറ്റിലെ അംഗങ്ങളുടെ പൊതുയോഗവും സാംസ്‌കാരിക വിഭാഗവും, വനിതാ വിഭാഗവും ചേര്‍ന്ന് നടത്തിവരുന്ന ' ഗുരുവിനെ അറിയാന്‍' എന്ന പഠനക്ലാസിന്‍റെ ഭാഗമായുള്ള ചോദ്യോത്തര പരിപാടിയും ഞായറാഴ്ച രാവിലെ 10. 30 മുതല്‍ ഉല്‍വെ സെക്ടര്‍ 21 ലെ ശ്രീനാരായണ ഗുരു ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കുന്നതാണെന്ന് യൂണിറ്റ് സെക്രട്ടറി സജി കൃഷ്ണന്‍ അറിയിച്ചു. മന്ദിരസമിതിയുടെയും വനിതാ, സാംസ്‌കാരിക വിഭാഗങ്ങളുടെയും ഭാരവാഹികള്‍ പങ്കെടുക്കും