താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക മാസ സമാരോപ വിശേഷാൽ പൂജകൾ നടന്നു

ശബരിമല മുൻ മേൽശാന്തി അരീക്കര മന സുധീർ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പൂജകൾ നടന്നത്
താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക മാസ സമാരോപ വിശേഷാൽ പൂജകൾ നടന്നു
Updated on

താനെ: താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക മാസ സമാരോപ വിശേഷാൽ പൂജകൾ നടന്നു. മഹാരാഷ്ട്രയിലെ തന്നെ ഏറ്റവും പ്രസിദ്ധ അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നാണ് താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രം. ശബരിമല മുൻ മേൽശാന്തി അരീക്കര മന സുധീർ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പൂജകൾ നടന്നത്. രാവിലെ 5 ന് മഹാ ഗണപതി ഹോമം,10.30 ന് മഹാ സുദർശന ഹോമം,വൈകീട്ട്‌ 6.30 ന് മഹാ ഭഗവത് സേവ എന്നിവ നടന്നു.

അതേസമയം ഈ ക്ഷേത്രത്തിലെ ആചാര രീതികളെ കുറിച്ചും പൂജാ വിധികളെ കുറിച്ചും മുൻ ശബരിമല മേൽശാന്തി സുധീർ നമ്പൂതിരി മെട്രൊ വാർത്തയോട് സംസാരിച്ചു.

"മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഈ ക്ഷേത്രം എന്ന് തോന്നിയിട്ടുണ്ട്. ഈ ക്ഷേത്രത്തിന്‍റെ വ്യത്യസ്തത യാണ് ഇതിന്‍റെ പ്രധാന കാരണം. ചൈതന്യമാണ്‌ ഇവിടം. അതിനൊരു കാരണമായി പറയാനുള്ളത് ഇവിടുത്തെ വാസ്തു ആണ്.ഏറ്റവും വലിയ ഘടകവും അതാണ്.ഒരു ക്ഷേത്രത്തിന്‍റെ ഏറ്റവും വലിയ ഐശ്വര്യത്തിന് വേണ്ടത് വാസ്തു ശരിയായ രീതിയിൽ വേണം എന്നതാണ്. കൂടാതെ 3 തവണ ശീവേലിയും നടക്കുന്നു ഇവിടെ. കേരളത്തിൽ തന്നെ 3 തവണ ശീവേലി നടക്കുന്നത് മഹാ ക്ഷേത്രങ്ങളിൽ മാത്രമാണ്. അതും ഈ ക്ഷേത്രത്തിന്‍റെ ഐശ്വര്യത്തിന് പ്രധാന കാരണമാകുന്നു".അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com