

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ഒരു കുടുംബത്തിലെ 4 പേര്‍ക്ക് പരുക്ക്
പൂനെ: പൂനെയില്‍ പാചകവാതക ചോര്‍ച്ചയെത്തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച രാവിലെയാണ് സംഭവം. ദമ്പതികള്‍ക്കും 2 കുട്ടികള്‍ക്കുമാണ് പരുക്കേറ്റത്. സ്റ്റൗ നോബ് അയഞ്ഞതിനാല്‍ വീട്ടില്‍ വാതക ചോര്‍ച്ചയുണ്ടായി.
രാവിലെ ലൈറ്റര്‍ ഉപയോഗിച്ച് സ്റ്റൗ കത്തിച്ചപ്പോഴാണ് വന്‍ പൊട്ടിത്തെറി ഉണ്ടായതെന്നാണ് കാലേപാദല്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ മാന്‍സിങ് പാട്ടീല്‍ പറഞ്ഞത്. ദമ്പതികള്‍ക്ക് 80 ശതമാനം പൊള്ളലേറ്റതായും കുട്ടികള്‍ക്ക് 40 ശതമാനം പൊള്ളലേറ്റതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.