വ്യായാമത്തിനു പിന്നാലെ വെള്ളം കുടിച്ചു; 37കാരൻ കുഴഞ്ഞു വീണു മരിച്ചു

പോസ്റ്റ്മോർട്ടത്തിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തി.
pune man collapsed to death in gym

മിലിന്ദ് കുൽക്കർണി

Updated on

പുനെ: വ്യായാമത്തിനു പിന്നാലെ വെള്ളം കുടിച്ച 37കാരൻ ജിമ്മിൽ കുഴഞ്ഞു വീണു മരിച്ചു. പുനെയിയിലെ പിംപ്രി-ചിഞ്ച്‌വാദിൽ വെള്ളിയാഴ്ചയാണ് സംഭവം. മിലിന്ദ് കുൽക്കർണിയാണ് മരിച്ചത്. ജിമ്മിലെ സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വ്യായാമത്തിനിടെ ക്ഷീണം തോന്നിയ മിലിന്ദ് വെള്ളം കുടിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്റ്റർമാർ മരണം സ്ഥിരീകരിച്ചു.

ആറു മാസത്തോളമായി മിലിന്ദ് തുടർച്ചയായി ജിമ്മിൽ വ്യായാമം ചെയ്യാനെത്താറുണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com