മുംബൈ നഗരത്തില്‍ പൊങ്കാല അര്‍പ്പിച്ച് ആയിരങ്ങള്‍

വിവിധ ഹൈന്ദവസംഘടനകള്‍ നേതൃത്വം നല്‍കി
Thousands offer Pongala in the city

നഗരത്തില്‍ പൊങ്കാല അര്‍പ്പിച്ച് ആയിരങ്ങള്‍

Updated on

മുംബൈ: നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി ആയിരങ്ങളാണ് പ്രത്യാശയുടെയും ഐശ്വര്യത്തിന്‍റെ പൊങ്കാലയ്ക്ക് തിരി തെളിയിച്ചത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ പോയി പൊങ്കാലയിടുവാന്‍ കഴിയാത്ത ഭക്തര്‍ക്ക് നഗരത്തില്‍ സംഘടിപ്പിച്ച പൊങ്കാല മഹോത്സവങ്ങള്‍ അനുഗ്രഹമായി. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ് ആറ്റുകാല്‍ പൊങ്കാലയെ മാതൃകയാക്കി പൊങ്കാല സമര്‍പ്പണം നടന്നത്.

ബോറിവ്ലി, ഗോരേഗാവ്, പന്‍വേല്‍, കല്യാണ്‍, അംബര്‍നാഥ് , ഡോംബിവ്ലി, കൂടാതെ പുണെയിലെ വിവിധ ഭാഗങ്ങളിലുമായി ഇക്കുറി പൊങ്കാല മഹോത്സവത്തില്‍ അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത് . ഹോളിയുടെ അവധിയും ആളുകളുടെ തിരക്കിന് കാരണമായി.

logo
Metro Vaartha
www.metrovaartha.com