നാസിക് കേരള സേവാസമിതി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

മഹാകുംഭ മേളയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ശുചീകരിച്ചത്.
Nashik Kerala Seva Samiti conducted cleaning activities

നാസിക് കേരള സേവാസമിതി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

Updated on

നാസിക് : നാസിക് കേരള സേവസമിതിയുടെയും, കേരള മഹിളാ സേവ സമിതിയുടെയും പ്രവര്‍ത്തകര്‍ സംയുക്തമായി ശുചീകരണ പ്രവര്‍ത്തനം നടത്തി. നാസിക്കില്‍ വരാനിരിക്കുന്ന മഹാ കുംഭമേളയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ തപോവന്‍ മേഖലയിലാണ് പരിസ്ഥിതി ദിനത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിയത്.

മേഖലയിലെ പ്ലാസ്റ്റിക് മാലിന്യമടക്കം നീക്കം ചെയ്ത് പ്രദേശം മനോഹരമാക്കി മാറ്റി. വരും തലമുറയ്ക്കായി പ്രകൃതിയെ കരുതിവെക്കുക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് കേരളസേവ സമിതിയുടെയും മഹിളാ സേവ സമിതിയുടെയും പ്രവര്‍ത്തകര്‍ ഈ പരിസ്ഥിതി ദിനത്തെ അര്‍ഥവത്താക്കിയത്.

ഈ ശുചീകരണ പ്രവര്‍ത്തനത്തിന് സമിതി പ്രസിഡ രഞ്ജിത്ത് നായര്‍, ജനറല്‍ സെക്രട്ടറി ജി.എം. നായര്‍, ജോയിന്‍റ് സെക്രട്ടറി വിനോദ്, മഹിളാ പ്രസിഡന്‍റ് ജയ കുറുപ്പ്, സെക്രട്ടറി ജലജ സുഗുണന്‍, സുനിതനായര്‍, ഷീജാ മുരളി, അനിത ശശിധരന്‍, മിനി മുരളി, അംബിക നാരായണന്‍, വിജയ നായര്‍, രേഷ്മ സുമേഷ്, റീന എന്നിവര്‍ നേതൃത്വം നല്‍കി.

logo
Metro Vaartha
www.metrovaartha.com