ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ച് കോണ്‍ഗ്രസ്

ഗാന്ധിജിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധിയും പങ്കെടുത്തു
Quit India Day celebration

ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ച് കോണ്‍ഗ്രസ്

Updated on

മുംബൈ: മഹാത്മാഗാന്ധിയുടെ 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന ചരിത്രപ്രസിദ്ധമായ മുദ്രാവാക്യത്തിന് ജന്മം നല്‍കിയ മണ്ണില്‍ വന്‍ ജനപങ്കാളിത്തത്തോടെ കോണ്‍ഗ്രസ് നടത്തിയ ക്വിറ്റ് ഇന്ത്യാ ദിന അനുസ്മരണ പരിപാടികള്‍ ശ്രദ്ധേയമായി.

വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ ഈ പോരാട്ടവീര്യം അനിവാര്യമാണെന്ന് നേതാക്കള്‍ പറഞ്ഞു. മുംബൈയിലെ ചൗപ്പാട്ടിയില്‍ നിന്ന് ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് നടത്തിയ പദയാത്ര ആവേശം നിറഞ്ഞതായിരുന്നു.

ധീരരക്തസാക്ഷികളുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം നേതാക്കള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിറവിയെടുത്ത തേജ്പാല്‍ ഹാള്‍, ഗാന്ധിജിയുടെ കര്‍മ മണ്ഡലമായിരുന്ന മണി ഭവന്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി.

മഹാരാഷ്ട്ര പിസിസി പ്രസിഡന്‍റ് ഹര്‍ഷവര്‍ധന്‍ സപ്കല്‍, മുംബൈ കോണ്‍ഗ്രസ് അധ്യക്ഷ വര്‍ഷ ഗായിക്ക്വാദ്, ഗാന്ധിജിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. മഹാരാഷ്ട്ര കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോജോ തോമസ് ഉള്‍പ്പെടെയുള്ള സംസ്ഥാന ഭാരവാഹികളും മറ്റ് പ്രമുഖ നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും അനുസ്മരണ പരിപാടികളില്‍ പങ്കെടുത്തു.

രാജ്യത്തിന്‍റെ ചരിത്രവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് ഹര്‍ഷവര്‍ദ്ധന്‍ സക്പാല്‍ പ്രസ്താവിച്ചു. വര്‍ഷ ഗായിക്ക്വാദ്, ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത സ്ത്രീകളുടെ പങ്ക് എടുത്തുപറയുകയും, എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആ ആവേശത്തില്‍ മുന്നോട്ട് പോകണമെന്നും ആഹ്വാനം ചെയ്തു.

ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍, ക്വിറ്റ് ഇന്ത്യാ സമരത്തിന്‍റെ ചരിത്രം ഓര്‍മ്മിപ്പിക്കേണ്ടത് ഒരു കടമയാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഈ ചരിത്രഭൂമിയില്‍ നിന്നുള്ള ഊര്‍ജ്ജം വലിയ കരുത്ത് നല്‍കുമെന്നും എംപിസിസി ജനറല്‍ സെക്രട്ടറി ജോജോ തോമസ് പറഞ്ഞു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com