മഹാരാഷ്ട്രയില്‍ ഒക്റ്റോബർ 16 മുതല്‍ ജലവിതരണത്തില്‍ നിയന്ത്രണം

10 ശതമാനം വെട്ടിക്കുറയ്ക്കും

Water supply restrictions in Maharashtra from October 16.

ഒക്ടോബര്‍ 16 മുതല്‍ മഹാരാഷ്ട്രയില്‍ ജലവിതരണത്തില്‍ നിയന്ത്രണം

Updated on: 

മുംബൈ: മഴയിലുണ്ടായ കുറവും എല്‍ നിനോ ഭീഷണിയും മൂലം രൂക്ഷമായ വരള്‍ച്ച നേരിടുന്ന മഹാരാഷ്ട്രയില്‍ ഒക്ടോബര്‍ 16 മുതല്‍ ജലവിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ജലവിതരണത്തില്‍ കുറഞ്ഞത് 10 ശതമാനം വെട്ടിക്കുറയ്ക്കാനാണ് നിർദേശം. അണക്കെട്ടുകളില്‍ ലഭ്യമായ ജലശേഖരത്തില്‍ നിന്ന് കുടിവെള്ളത്തിനാണ് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നതെന്ന് ജലവിഭവ മന്ത്രി ഗിരീഷ് മഹാജന്‍ അറിയിച്ചു.

അടുത്ത വര്‍ഷം ഓഗസ്റ്റ് 31 വരെയുള്ള ജല ഉപയോഗം കണക്കാക്കി ജലവിഭവ വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വെള്ളം ആവിയായിപ്പോകുന്നതും അണക്കെട്ടുകളില്‍ ചെളി അടിയുന്നതും നിയമവിരുദ്ധമായി വെള്ളം ഊറ്റിയെടുക്കുന്നതും തടഞ്ഞ് കുടിവെള്ളം സുരക്ഷിതമാക്കും.

അടിയന്തര ആവശ്യങ്ങള്‍ക്കായി എല്ലാ അണക്കെട്ടുകളിലും 10 ശതമാനം വെള്ളം കരുതല്‍ ശേഖരമായി സൂക്ഷിക്കും. കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും 10 ശതമാനം ജല നിയന്ത്രണം കൃത്യമായി നടപ്പാക്കാനും പൈപ്പ് ചോര്‍ച്ച തടയാനും നിര്‍ദ്ദേശമുണ്ട്.

logo
Metro Vaartha
www.metrovaartha.com