മലയാള ഭാഷാ പ്രചരണ സംഘം പശ്ചിമ മേഖല കേരളപ്പിറവി ആഘോഷിച്ചു

ഡോ. ഗ്രേസി വര്‍ഗീസ് അധ്യക്ഷത വഹിച്ചു
Malayalam Language Promotion Group celebrates Kerala Piravi in ​​the Western Region

മലയാള ഭാഷാ പ്രചരണ സംഘം പശ്ചിമ മേഖല കേരളപ്പിറവി ആഘോഷിച്ചു

Updated on

മുംബൈ:മലയാള ഭാഷാ പ്രചാരണ സംഘം പശ്ചിമ മേഖല കേരളപ്പിറവി ആഘോഷിച്ചു.മേഖല പ്രസിഡന്റ് ഡോ.ഗ്രേസി വര്‍ഗ്ഗീസിന്റെ അധ്യക്ഷത വഹിച്ചു.സാമൂഹ്യ പ്രവര്‍ത്തകയും മലയാളം മിഷന്‍ മീരാ-വസായ് മേഖല സെക്രട്ടറിയുമായ ഷീജ മാത്യു ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത്, ശ്രീ നാരായണ മന്ദിര സമിതി, കുറാര്‍ ശാഖ സെക്രട്ടറി വിനീഷ് പൊന്നന്‍, മലയാള ഭാഷാ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി റീന സന്തോഷ്, സുകേഷ് പൂക്കുളങ്ങര, ഗിരിജാവല്ലഭന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.

അജിത്കുട്ടി (ജോയിന്റ് സെക്രട്ടറി, ബോറിവലി മലയാളി സമാജം) ടി.പി.എസ് നമ്പ്യാര്‍ (സഹാര്‍ മലയാളി സമാജം പ്രതിനിധി), ബാബു കൃഷ്ണന്‍ (മലയാളോത്സവം ആഘോഷക്കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍) തുടങ്ങിയവര്‍ പ്രസംഗിച്ചു,

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com