രാഗലയ അവാര്‍ഡ് ബിജിബാലിന്

പി.ആര്‍. കൃഷ്ണന്‍റെ പുസ്തക പ്രകാശനവും
Ragalaya Award goes to Bijibal

രാഗലയ അവാര്‍ഡ് ബിജിബാലിന്

Updated on

മുംബൈ: കേരളാ ഇന്‍ മുംബൈയും രാഗലയയും സംയുക്തമായി അക്ബര്‍ ട്രാവല്‍സിന്‍റെ സഹകരണത്തോടെ നടത്തുന്ന കിം രാഗലയ അവാര്‍ഡ്‌സ് 12ന് 5.30 മുതല്‍ ഘാട്‌കോപ്പര്‍ ഈസ്റ്റിലുള്ള സവേരിബെന്‍ പോപട്ട്‌ലാല്‍ സഭാഗൃഹ ഓഡിറ്റോറിയത്തില്‍ നടത്തും.

ഈ വര്‍ഷത്തെ രാഗലയ ആജീവനാന്ത പുരസ്‌കാരം പ്രശസ്ത മലയാളം സിനിമ അറബികഥയും കൂടാതെ നിരവധി സിനിമകള്‍ക്കും വേണ്ടി സംഗീതം ഒരുക്കിയ ബിജിബാലിനും, പ്രശസ്ത വയലിനിസ്റ്റും, സംഗീത സംവിധായകനുമായ റെക്‌സ് ഐസക്കിനും നല്‍കി ആദരിക്കും. സിഐടിയുടെ നേതാവ് പി. ആര്‍. കൃഷ്ണന്‍റെ പുസ്തക പ്രകാശനവും നിര്‍വഹിക്കുന്നതാണ്.

കേരളാ ഇന്‍ മുംബൈയുടെ 2025 മുംബയിലെ വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യം കൈവരിച്ച വ്യക്തികള്‍ക്ക് നല്‍കി വരുന്ന ആജീവനാന്ത പുരസ്‌കാരം എം ആര്‍ ഫ്രാന്‍സിസ് ( ബിസിനസ്സ്), ബെന്‍സി ( യുവ സംരംഭക), പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഗോവിന്ദന്‍ കുട്ടി, മാധ്യമ പ്രവര്‍ത്തകന്‍ ശ്രീജിത്ത്,നര്‍ത്തകി ജയശ്രീ നായര്‍, പ്രശസ്ത നടന്‍ ബാലകൃഷ്ണന്‍ പരമേശ്വരന്‍ (ബാലാജി) എന്നിവര്‍ക്കു നല്‍കി ആദരിക്കും.

അവാര്‍ഡ് നിശയോടൊപ്പം ജനപ്രിയ ഛായാഗ്രാഹകന്‍ പുഷ്പ്പന്‍ സംവിധാനം നിര്‍വഹിച്ച തൊണ്ണൂറിന്‍റെ നിറവില്‍ നില്‍ക്കുന്ന അഭിനയ ചക്രവര്‍ത്തി മധുവിനെ കുറിച്ചുള്ള ഹ്രസ്വചിത്ര പ്രദര്‍ശനവും, രാഗലയ അവാര്‍ഡ് ജേതാക്കള്‍ സംഗീത സംവിധാനം നിര്‍വഹിച്ച പ്രശസ്ത ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത നിശയും ഉണ്ടാകും.

പ്രമുഖ മോഹിനിയാട്ടം നര്‍ത്തകി ഗീതാ വിജയശങ്കറിന്‍റെയും, പ്രശസ്ത ഭരതനാട്യം നര്‍ത്തകി നിഷാ ഗില്‍ബെര്‍ട്ടിന്‍റെയും ശിഷ്യമാര്‍ ഒരുക്കുന്ന നൃത്തവും, രവികുമാറും, ഫ്‌ലവേഴ്‌സ് ചാനല്‍ കോമഡി ഷോയിലൂടെ പ്രശസ്തനായ അന്‍സു കോന്നി ഒരുക്കുന്ന ശബ്ദഭ്രമം, കോമഡി ഷോ തുടങ്ങിവിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യം. ഫോണ്‍: 7045790857

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com