രാഗാലയ മ്യൂസിക് അവാർഡും കേരള ഇൻ മുംബൈ കെഐഎം എക്സലൻസ് അവാർഡും ഞായറാഴ്ച സമ്മാനിക്കുന്നു

പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാർ ശരത് ചന്ദ്ര വർമ്മ പതിനെട്ടാമത് രാഗാലയ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡിന് അർഹനായി
രാഗാലയ മ്യൂസിക് അവാർഡും കേരള ഇൻ മുംബൈ കെഐഎം എക്സലൻസ് അവാർഡും ഞായറാഴ്ച സമ്മാനിക്കുന്നു

മുംബൈ: പതിനെട്ടാമത് രാഗാലയ മ്യൂസിക് അവാർഡുകളും കേരള ഇൻ മുംബൈയുടെ കിം എക്‌സലൻസ് അവാർഡ് 2024 പരിപാടിയും ഭവാനി നഗറിലെ മാറോൾ എജ്യുക്കേഷൻ അക്കാദമിയിലെ ഐശ്വര്യ ഓഡിറ്റോറിയത്തിൽ നാളെ നടത്തപ്പെടുന്നു. ഏപ്രിൽ 21 ഞായറാഴ്ച വൈകുന്നേരം 6 മണി മുതലാണ് പരിപാടി അരങ്ങേറുന്നത്.

പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാർ ശരത് ചന്ദ്ര വർമ്മ പതിനെട്ടാമത് രാഗാലയ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡിന് അർഹനായി.പ്രേംകുമാർ, ലത ദേശ്പാണ്ഡെ, സുരേന്ദ്രൻ ഉണ്ണി, ആർ.ടി. രാജൻ, മധു നമ്പ്യാർ, സുനിൽ നായർ എന്നിവരെ ചടങ്ങിൽ രാഗാലയ ആദരിക്കുന്നു. രാഗാലയ അവാർഡുകൾക്കൊപ്പം,അതാത് മേഖലയിൽ മികവ് തെളിയിച്ച മുംബൈ മലയാളികളായ തോമസ് ഓലിക്കൽ, ശശികുമാർ നായർ, പ്രിയ വർഗീസ്, ജയന്ത് നായർ, ഹരികുമാർ നായർ എന്നിവരെയും കേരള ഇൻ മുംബൈ ആദരിക്കുന്നു.

സീറ്റുകൾ പരിമിതമായതിനാൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 7045790857 എന്ന മൊബൈൽ നമ്പറിൽ മുൻകൂട്ടി വിളിച്ച് സീറ്റുകൾ റിസർവ് ചെയ്യാം. അവാർഡ് ദാന ചടങ്ങിന് ശേഷം ശരത് ചന്ദ്ര വർമ്മയും പിതാവ് പരേതനായ വയലാർ രാമവർമ്മയും രചിച്ച ശ്രുതിമധുരമായ ഗാനങ്ങളുടെ സായാഹ്നം ഉണ്ടായിരിക്കും.

പ്രശസ്തരായ വിച്ചൂ അയ്യരും സംഘവും ചേർന്ന് ഓർക്കസ്ട്രയുടെ പിന്തുണയോടെ മുംബൈയിലെ പ്രതിഭാധനരായ ഗായകർ ഗാനങ്ങൾ അവതരിപ്പിക്കും. മനോജ് പാട്ടീലാണ് സൗണ്ട് എഞ്ചിനീയർ. ശ്രീകുമാർ മാവേലിക്കരയാണ് പരിപാടിയുടെ അവതാരകൻ.

Trending

No stories found.

Latest News

No stories found.