നാഗ്പൂരിൽ ഏപ്രിൽ 20 നു ശേഷം രാഹുൽ ഗാന്ധിയുടെ റാലി നടത്താൻ കോൺഗ്രസ് പദ്ധതി

കോൺഗ്രസ് നേതാവ് ഹിന്ദുത്വ സൈദ്ധാന്തികനായ വിനായക് ദാമോദർ സവർക്കറെ അനാദരിച്ചുവെന്ന് ഭരണകക്ഷികൾ ആരോപിച്ചിരുന്നു
നാഗ്പൂരിൽ ഏപ്രിൽ 20 നു ശേഷം രാഹുൽ ഗാന്ധിയുടെ  റാലി നടത്താൻ കോൺഗ്രസ് പദ്ധതി

മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഏപ്രിൽ 20 നും 25 നും ഇടയിൽ നാഗ്പൂരിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തേക്കും.

സൂറത്ത് കോടതിയുടെ അപകീർത്തിക്കേസിൽ അയോഗ്യനാക്കുകയും ശിക്ഷിക്കുകയും ചെയ്ത സാഹചര്യത്തിലാണ് റാലി ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രിയങ്ക ഗാന്ധി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരെയും റാലിയിൽ ഉൾപ്പെടുത്താൻ എം പി സി സി ശ്രമിക്കുന്നു.

മഹാരാഷ്ട്രയിലെ എല്ലാ ജില്ലകളിലും ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും ബിജെപിയും ആരംഭിച്ച ‘സവർക്കർ ഗൗരവ് യാത്ര’ കണക്കിലെടുത്ത് ഗാന്ധിയുടെ റാലിക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ട്. കോൺഗ്രസ് നേതാവ് ഹിന്ദുത്വ സൈദ്ധാന്തികനായ വിനായക് ദാമോദർ സവർക്കറെ അനാദരിച്ചുവെന്ന് ഭരണകക്ഷികൾ ആരോപിച്ചിരുന്നു.

“രാഹുൽജിയെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കാത്തതിനാൽ, രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിനായി ഒരു പൊതു റാലി നടത്താൻ ഞങ്ങൾ തീരുമാനിച്ചു,” ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു.

സംസ്ഥാനത്ത് ഈ വർഷം നാല് റാലികളാണ് കോൺഗ്രസ് പദ്ധതിയിടുന്നത്. ആദ്യത്തേത് നാഗ്പൂരിൽ നടക്കും, കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും മറ്റ് റാലികൾ.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com