രാഹുൽ ഗാന്ധി ഭരണഘടന ഉയർത്തി മാപ്പ് പറയേണ്ടത് ഭാരതത്തോട്: കെ ബി ഉത്തംകുമാർ

രാഹുൽ ഗാന്ധി ഭരണഘടന ഉയർത്തി മാപ്പ് പറയേണ്ടത് ഭാരതത്തോട്: കെ ബി ഉത്തംകുമാർ

മാധ്യമ സ്വാതന്ത്ര്യം നിഷേധിച്ച് സർക്കാറിന്റെ വിടുപണിക്കാരായി അന്നത്തെ മാധ്യമ പ്രവർത്തകരെ ജോലി ചെയ്യിപ്പിച്ച ഇന്ദിരാ ഗാന്ധിയുടെ കുടുംബം മാധ്യമ സാതന്ത്ര്യത്തെ കുറിച്ച് പറയുമ്പോൾ ലജ്‌ജ തോന്നുന്നു
Published on

മുംബൈ: അടിയന്താരവസ്ഥ പ്രഖ്യാപിച്ച് സ്വേച്ഛാധിപിത്യം സ്ഥാപിച്ച ഇന്ദിരാ ഗാന്ധിയുടെ ചെറുമകനും കുടുംബവും ഭരണഘടന ഉയർത്തിപ്പിടിച്ച് ഭാരതീയരെ പരിഹസിക്കുകയാണെന്ന് ബിജെപി കേരള സെൽ മഹാരാഷ്ട്ര സംസ്ഥാന അദ്ധ്യക്ഷൻ കെ. ബി ഉത്തംകുമാർ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം നിഷേധിച്ച് സർക്കാറിന്റെ വിടുപണിക്കാരായി അന്നത്തെ മാധ്യമ പ്രവർത്തകരെ ജോലി ചെയ്യിപ്പിച്ച ഇന്ദിരാ ഗാന്ധിയുടെ കുടുംബം മാധ്യമ സാതന്ത്ര്യത്തെ കുറിച്ച് പറയുമ്പോൾ ലജ്‌ജ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി മഹാരാഷ്ട്ര കേരള സെല്ലിന്റെ ആഭിമുഖ്യത്തിൽ അടിയന്തരാവസ്ഥ കാലത്ത് ജയിൽ വാസം അനുഭവിച്ചവരെ ബി ജെ പി ശാസ്ത്രി നഗർ കാര്യാലയത്തിൽ വച്ച് ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസിന്റെ കിരാത ഭരണം കൊണ്ട് ജയിൽ ശിക്ഷ അനുഭവിച്ച രമേഷ് പൈ, വിലാസ് നിജായ്, ഭാവു വാജെ, ദത്താത്രയ മാഹ്ത്ര, ദത്താ പാട്ടീൽ, ആനന്ദ് മാഹ്ത്രെ എന്നിവരെ കെ ബി ഉത്തംകുമാർ ഷാൾ അണിയിച്ചു ആദരിച്ചു.

ബി ജെ പി യുടെ മുതിർന്ന നേതാവ് ഹരേശ്വർ നായിക് അദ്ധ്യക്ഷനായിരുന്ന പരിപാടിയിൽ ജില്ലാ മണ്ഡലം ഭാരവാഹികളായ ബാലാ സാവന്ത്, ശ്രീകുമാരി മോഹൻ, മനീന്ദർ സിംഗ്, നാരായണൻ കുട്ടി നായർ തുടങ്ങിയവരും നിരവധി ബി ജെ പി പ്രവർത്തകരും സന്നിഹിതരായിരുന്നു.

logo
Metro Vaartha
www.metrovaartha.com