
ജീവന് ഭീഷണിയുണ്ടെന്ന് ഹര്‍ജി നല്‍കിയതില്‍ രാഹുലിന് അതൃപ്തി
മുംബൈ: വി ഡി സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ പരാതിക്കാരനില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന ഹര്‍ജി അഭിഭാഷകന്‍ രാഹുല്‍ ഗാന്ധിയുടെ സമ്മതമില്ലാതെ നല്‍കിയതാണെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനാതെ. രാഹുല്‍ ഗാന്ധിയോട് കൂടിയാലോചന നടത്തുകയോ അദ്ദേഹത്തിന്‍റെ സമ്മതം വാങ്ങുകയോ ചെയ്യാതെയാണ് അഭിഭാഷകന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയതെന്നും വ്യാഴാഴ്ച രേഖാമൂലം പ്രസ്താവന പിന്‍വലിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ പരാതിക്കാരനില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരന്‍ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയുടെ ബന്ധുവാണെന്നും അവര്‍ക്ക് അക്രമത്തിന്‍റെയും ഭരണഘടന വിരുദ്ധ പ്രവണതയുടെയും ചരിത്രമുണ്ടെന്നുമാണ് അഭിഭാഷകന്‍ ഹര്‍ജിയില്‍ പറഞ്ഞത്.
വോട്ട് ചോരി ആരോപണങ്ങള്‍ രാഷ്ട്രീയ എതിരാളികളെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും ചരിത്രം ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും മഹാത്മാഗാന്ധിയുടെ കൊലപാതകത്തെ പരാമര്‍ശിച്ച് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അഭിഭാഷകന്‍ മിലിന്ദ് ഡി പവാറാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി പുനെയില്‍ ഹര്‍ജി നല്‍കിയത്.