മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ വ്യാഴാഴ്ച രാവിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 2 തൊഴിലാളികൾ മരിച്ചു. 4 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മുംബൈയിൽ നിന്ന് ഏകദേശം 110 കി.മീ. അകലെ റോഹ ടൗണിലെ ധാതാവ് എംഐഡിസി ഏരുയയിൽ സ്ഥിതി ചെയ്യുന്ന സാധന നൈട്രൊ കെം ലിമിറ്റഡിൽ രാവിലെ 11.15 നായിരുന്നു സംഭവം.
കെമിക്കൽ പ്ലാന്‍റിന്‍റെ സംഭരണ ടാങ്കിലാണ് സ്‌ഫോടനമുണ്ടായതെന്ന് പൊലീസ് സൂപ്രണ്ട് സോമനാഥ് ഗാർഗെ റിപ്പോർട്ട് ചെയ്തു. സംഭരണ ടാങ്കിൽ ജോലി ചെയ്യുന്ന 2 ജീവനക്കാർ മരുക്കുകയും സമീപത്തുള്ള മറ്റ് 4 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. അഗ്നിശമന സേനാംഗങ്ങളും ലോക്കൽ പൊലീസും സംഭവസ്ഥലത്ത് ഉടൻ എത്തുകയും തിരച്ചിൽ, രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പരുക്കേറ്റ തൊഴിലാളികളെ ചികിത്സയ്ക്കായി റോഹയിലെ സർക്കാർ ആശുപത്രുയിൽ പ്രവേശിപ്പിച്ചു.