വസായില്‍ നിന്ന് പന്‍വേലിലേക്ക് പുതിയ റെയിൽ പാത വരുന്നു

60 കിലോമീറ്റർ റെയിൽ പാത നിർമിക്കാൻ പതിനായിരം കോടി രൂപയുടെ പദ്ധതി

Rail route coming from Vasai to Panvel

വസായില്‍ നിന്ന് പന്‍വേലിലേക്ക് പുതിയ റെയില്‍പാത

Updated on

മുംബൈ: വസായില്‍ നിന്ന് പന്‍വേലിലേക്ക് പുതിയ റെയില്‍പാത നിര്‍മിക്കാന്‍ ഒരുങ്ങുന്നു. പതിനായിരം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായുള്ള ഒരുക്കങ്ങള്‍ റെയില്‍വേ തുടങ്ങി.60 കിലോമീറ്ററാണ് പുതിയ പാത. അന്തിമാനുമതി ലഭിച്ചാലുടന്‍ പദ്ധതിയിലേക്ക് കടക്കാനാണ് ലക്ഷ്യമിടുന്നത്.

പന്‍വേലില്‍ നിന്ന് താനെ വഴി ഡഹാണുവിലേക്കും തിരിച്ചും ട്രെയിനുകള്‍ ഓടിക്കാനുള്ള സാധ്യതകളാണ് നോക്കുന്നത്. ലോക്കല്‍ ട്രെയിന്‍ പാത നവീകരണത്തിനും മറ്റുമായി 12500 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.

നവിമുംബൈയില്‍ വിമാനത്താവളം വരുന്നത് കണക്കിലെടുത്ത് ഇവിടേക്കും ആളുകളെ എത്തിക്കാനുള്ള ലക്ഷ്യവും പുതിയ പദ്ധതികള്‍ക്ക് പിന്നിലുണ്ട്‌.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com