പാന്‍ട്രികാറുകളില്‍ പാചകം അനുവദിച്ച് റെയില്‍വേ

ഗ്യാസ് ഉപയോഗിക്കാതെ വേണം പാചകം
Railways allows cooking in pantry cars

പാന്‍ട്രികാറുകളില്‍ പാചകം അനുവദിച്ച് റെയില്‍വേ

Updated on

മുംബൈ: യാത്രക്കാര്‍ക്ക് ഭക്ഷണലഭ്യത ഉറപ്പുവരുത്താന്‍ ദീര്‍ഘദൂര ട്രെയിനുകളിലെ പാന്‍ട്രികാറുകളില്‍ തീ ജ്വാലയില്ലാതെ പാചകം ചെയ്യാന്‍ റെയില്‍വേ അനുമതി നല്‍കി. ഗ്യാസ് വിതരണത്തിലെ തടസങ്ങള്‍ കാറ്ററിങ് സേവനങ്ങളെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണിത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം എല്‍പിജി വിതരണത്തിലുണ്ടായ തടസങ്ങള്‍ ഐആര്‍സിടിസിയുടെ കാറ്ററിങ് പ്രവര്‍ത്തനങ്ങളെ ബാധിച്ചതിനെത്തുടര്‍ന്നാണ് നീക്കം.

മുംബൈയില്‍ നിന്ന് ഹൗറ, ഡല്‍ഹി, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് ഓടുന്ന ട്രെയിനുകളില്‍ പാന്‍ട്രികാറുകളില്‍ തീയില്ലാതെ പാചകം ചെയ്യാന്‍ ഐആര്‍സിടിസി അനുമതി നല്‍കിയിട്ടുണ്ടെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

ചായ, ലഘുഭക്ഷണം, എന്നിവയുള്‍പ്പെടെയുള്ള ഇനങ്ങള്‍ തയാറാക്കുന്നതിന് പാന്‍ട്രി കാറുകളില്‍ ഇന്‍ഡക്ഷന്‍ സ്റ്റൗ, മൈക്രോവേവ് ഓവന്‍ തുടങ്ങിയ വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com