
4 സ്റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് വില്‍പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി റെയില്‍വേ
മുംബൈ: ദീപാവലി, ഛത്ത് ഉത്സവങ്ങള്‍ക്ക് മുന്നോടിയായി തിരക്കൊഴിവാക്കാന്‍ പശ്ചിമ റെയില്‍വേ നാലു പ്രധാന സ്റ്റേഷനുകളില്‍ പ്ലാറ്റ്ഫോം ടിക്കറ്റുകളുടെ വില്‍പ്പന താത്കാലികമായി നിയന്ത്രിച്ചതായി അധികൃതര്‍ അറിയിച്ചു.
മുംബൈയിലെ ബാന്ദ്ര ടെര്‍മിനസിലും ഗുജറാത്തിലെ വാപി, ഉധന, സൂറത്ത് സ്റ്റേഷനുകളിലും ഒക്റ്റോബര്‍ 31 വരെ പ്ലാറ്റ്ഫോം ടിക്കറ്റ് വില്‍പ്പനയ്ക്കുള്ള നിയന്ത്രണം വരുമെന്ന് പശ്ചിമ റെയില്‍വേ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഒക്റ്റോബറില്‍ ഉത്സവ സീസണില്‍ മുംബൈയിലെ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കയറാന്‍ ഓടിയ തിക്കിലും തിരക്കിലും ഒന്‍പത് യാത്രക്കാര്‍ക്ക് പരുക്കേറ്റിരുന്നു.