നമോ ടൂറിസം പദ്ധതിയുടെ പേരില്‍ പൈതൃക കോട്ടയില്‍ നിര്‍മാണം നടത്തിയാല്‍ അത് പൊളിക്കുമെന്ന് രാജ് താക്കറെ

20 കോടി അനുവദിച്ചതിന് പിന്നാലെയാണ് ഭീഷണി
Raj Thackeray says if construction is done on heritage fort in the name of NaMo tourism project, it will be demolished

രാജ് താക്കറെ

Updated on

മുംബൈ: പ്രാദേശിക ടൂറിസം വികസിപ്പിക്കുന്നതോടൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സന്ദര്‍ശകര്‍ക്ക് ആധുനിക സൗകര്യങ്ങള്‍ നല്‍കുന്നതിനുമായി സംസ്ഥാനത്തെ പ്രമുഖ പൈതൃക കോട്ടകളില്‍ നാല് നമോ ടൂറിസം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫെസിലിറ്റി സെന്‍ററുകള്‍ സ്ഥാപിക്കുന്നതിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ബുധനാഴ്ച അംഗീകാരം നല്‍കി.

20 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.ഭാവി ഘട്ടത്തില്‍ 75 ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇത് വികസിപ്പിക്കാനാണ് പദ്ധതി. അതിനിടെ ഇതിനെതിരെ പ്രതിഷേധവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ രംഗത്തെത്തി.

ഏതെങ്കിലും പൈതൃകകേന്ദ്രങ്ങളില്‍ നമോ സെന്‍ററുകള്‍ സ്ഥാപിച്ചാല്‍ അത് പൊളിക്കുമെന്നാണ് മുന്നറിയിപ്പ്.

logo
Metro Vaartha
www.metrovaartha.com